മനാമ: നൂറനാട് പ്രവാസി ഫോറം ബഹ്റൈനിന്റെ നേതൃത്വത്തിൽ എൻ.പി.എഫ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. റിഫ സ്പോർട്സ് ക്ലബിൽ നടന്ന ടൂർണമെന്റിൽ ബഹ്റൈനിലെ എട്ടു പ്രമുഖ ടീമുകൾ പങ്കെടുത്തു. ടീം എ.എസ്.ബി ജേതാക്കളായി. ടീം തറോൾ സി.സി. റണ്ണേഴ്സ്അപ്പുമായി.
ടൂർണമെന്റിന് നൂറനാട് പ്രവാസി ഫോറം സെക്രട്ടറി മധു താനുവേലിൽ, കോഓഡിനേറ്റർ സുജിത് കുറുപ്പ്, പ്രദീപ് മുരളീധർ, പ്രശാന്ത് മുരളീധർ എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് കെ.ആർ. നായർ, മോഹൻ കുമാർ നൂറനാട്, സുനിൽ കുറ്റിക്കാടൻ എന്നിവർ ചേർന്ന് ട്രോഫി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.