മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ ഉറക്കത്തിനിടെ മരിച്ചു. തലശേരി ചൊക്ലി സി.പി റോഡിൽ ‘സറ’യിൽ അബ്ദുൽ അസീസ് ആണ് മരിച്ചത്. ബഹ്റൈനിലെ അൽഅയാം അറബ് പത്രത്തിെൻറ പ്രസ് ജീവനക്കാരനായിരുന്നു. മരണ സമയത്ത് കുടുംബവും ഒപ്പമുണ്ടായിരുന്നു.
അടുത്തിടെയാണ് ഭാര്യയും മകനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഹ്രസ്വസന്ദർശനത്തിനായി ബഹ്റൈനിലേക്ക് എത്തിയത്. രാത്രി തറാവീഹ് നമസ്ക്കാരം കഴിഞ്ഞശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെ രണ്ടരയോടെ അത്താഴം കഴിക്കാൻ വിളിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ: റുക്സാന. മക്കൾ: റിറോസ്, സയാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.