ആസ്റ്റർ ബഹ്റൈനിന്റെ കീഴിൽ ഗുദൈബിയയിൽ ആരംഭിച്ച ഒബെസിറ്റി ആൻഡ് ഡയബറ്റിക് ക്ലിനിക്കിന്റെ ഉദ്ഘാടനം ഡോ.മറിയം ഫിദ നിർവഹിക്കുന്നു
മനാമ: ആസ്റ്റർ ബഹ്റൈനിന്റെ കീഴിൽ ഗുദൈബിയയിൽ ഒബെസിറ്റി ആൻഡ് ഡയബറ്റിക് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ഡയറക്ടർ ബഹ്റൈൻ ഓങ്കോളജി സെന്റർ ലബോറട്ടറി ആൻഡ് കൺസൽട്ടന്റ് ഡോ.മറിയം ഫിദ ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പൊണ്ണത്തടി സാധാരണയായി കണ്ടുവരുന്ന ഒരു ജീവിത ശൈലി രോഗമാണ്. ഇതിനെ കൺട്രോൾ ചെയ്യാതിരുന്നാൽ, ഹൈപ്പർടെൻഷൻ, ഷുഗർ എന്നിവ വർധിക്കാനുള്ള സാധ്യത ഏറെയാണ്. കൂടാതെ ജോയന്റ് വേദനയും ഇതുമൂലം ഉണ്ടാവുന്നു. പുതുതായി ആരംഭിച്ച ഒബെസിറ്റി ആന്‍ഡ് ഡയബറ്റിക് ക്ലിനിക്കിൽ ഒബെസിറ്റി സംബന്ധമായ എല്ലാ ചികിത്സയും ലഭ്യമാണ്. ഇവിടെ മുഴുസമയ ഡയറ്റീഷ്യൻ, ഇന്റേണൽ മെഡിസിൻ ഡോക്ടർ എന്നിവരുടെ സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.