പ്രവാസി ഇന്ത്യക്കാരുടെ കഞ്ഞികുടി മുട്ടില്ലെന്ന് അധികൃതരുടെ ഉറപ്പ്

മനാമ: ബസ് മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ നിരോധനമേർപ്പെടുത്തിയെന്ന വാർത്തകളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ബഹ്‌റൈനെയും മറ്റ് ജി.സി.സി രാജ്യങ്ങളെയും അത് ബാധിക്കില്ലെന്നും ബഹ്‌റൈൻ ചേംബർ ഫുഡ് വെൽത്ത് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ അമീൻ പറഞ്ഞു. ഇന്ത്യയുടെ തീരുമാനം താൽക്കാലികമാണെന്നാണ് മനസ്സിലാക്കുന്നത്. ബഹ്‌റൈനിൽ ആവശ്യത്തിന് അരി സ്റ്റോക്കുണ്ട്.അതുകൊണ്ടുതന്നെ നിരോധന തീരുമാനം സമീപഭാവിയിൽ വിലയെ ബാധിക്കില്ല.

കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് ഇത്തരം അരി വാങ്ങുന്നതെന്നതിനാൽ ആശങ്ക സ്വാഭാവികമാണ്. അരി വില നിരീക്ഷിക്കാൻ വാണിജ്യ മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഈ വിഷയം പരിഗണിക്കുമെന്നും ആവശ്യമായ നടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചു. അരിവില നിരീക്ഷിക്കാൻ ഇനി മുതൽ പരിശോധനാ സംഘത്തെ ഏ​ർപ്പെടുത്തുമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

Tags:    
News Summary - Officials assurance that non-resident Indians will not suffer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.