ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി വിജയാഘോഷത്തിൽനിന്ന്
മനാമ: പാർലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ അഭിമാനകരമായ വിജയത്തിനും ആലപ്പുഴ ജില്ലയുമായി ബന്ധപ്പെട്ട രണ്ട് പാർലമെന്റ് മണ്ഡലങ്ങളിലും വിജയിച്ചതിലും ആഹ്ലാദിച്ച് ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷം നടത്തി. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ രാജു കല്ലുംപുറം ഉദ്ഘാടനംചെയ്തു. യു.ഡി.എഫ് നേതാക്കളുടെയും മുന്നണി പ്രവർത്തകരുടെയും പ്രവാസി സംഘടനകളുടെയും ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണ് അഭിമാനകരമായ വിജയമെന്ന് രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 20 മണ്ഡലങ്ങളിൽ ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിച്ചുകൊണ്ട് പ്രചാരണം നയിച്ച രാജു കല്ലുംപുറത്തെ ആലപ്പുഴ ജില്ല ഒ.ഐ.സി.സി കമ്മിറ്റി അനുമോദിച്ചു. ചടങ്ങിൽ ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി പ്രസിഡന്റ് മോഹൻകുമാർ നൂറനാട് അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതംപറഞ്ഞു. ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ, ദേശീയ കമ്മിറ്റി ചാരിറ്റി സെക്രട്ടറി ജോയി ചുനക്കര, ജില്ല കമ്മിറ്റി ഭാരവാഹികളായ ഉണ്ണികൃഷ്ണ പിള്ള, ജിബി കളിക്കൽ, രാധാകൃഷ്ണൻ, തോമസ്സ് ഫിലിപ് എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ ഇൻ ചാർജ് ദീപക്പ്രഭാകർ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.