ഒ.​ഐ.​സി.​സി കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി കു​ടും​ബ​സം​ഗ​മം ന​ട​ത്തി

മ​നാ​മ: ഒ.​ഐ.​സി.​സി കൊ​ല്ലം ജി​ല്ല കു​ടും​ബ​സം​ഗ​മം സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ന​ട​ത്തി. ഒ.​ഐ.​സി.​സി കൊ​ല്ലം ജി​ല്ല പ്ര​സി​ഡ​ന്റ് ജോ​ജി ജോ​സ​ഫ് കൊ​ട്ടി​യ​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​സ​മ്മേ​ള​നം ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ.​ഐ.​സി.​സി കൊ​ല്ലം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ല്യം ജോ​ൺ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ കൊ​ല്ലം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം മു​ഖ്യാ​തി​ഥി​യാ​യി. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മ​നു മാ​ത്യു, ജീ​സ​ൺ ജോ​ർ​ജ്, ട്ര​ഷ​റ​ർ ല​ത്തീ​ഫ് ആ​ല​ഞ്ചേ​രി, നാ​ഷ​ന​ൽ ക​മ്മി​റ്റി സ്പോ​ർ​ട്സ് വി​ഭാ​ഗം സെ​ക്ര​ട്ട​റി ബി​ജു ഡാ​നി​യേ​ൽ, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് മി​നി റോ​യി എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി​ഷ്‌​ണു ന​ന്ദി പ​റ​ഞ്ഞു.

കു​ടും​ബ​സം​ഗ​മ​ത്തി​ന് ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​നു​രാ​ജ്, നാ​സ​ർ തൊ​ടി​യൂ​ർ, ബി​ജു വൈ​ദ്യ​ൻ, റെ​ജി​മോ​ൻ, സ​ജി പാ​പ്പ​ച്ച​ൻ, റോ​യി മാ​ത്യു, ഷാ​ജി ടെ​റ​ൻ​സ്, ആ​നി അ​നു, ഉ​ല്ലാ​സ് കു​രീ​പ്പു​ഴ, തോ​മ​സ് ജോ​ർ​ജ്, സോ​മ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, സു​ജ ബി​ജു, ബി​നി സ​ജി, രേ​ഷ്മ ര​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ജേ​ക്ക​ബ് റോ​യി​ക്ക് യാ​ത്ര​യ​യ​പ്പും ന​ൽ​കി. എം.​ബി.​എ പ​രീ​ക്ഷ​യി​ൽ 12ാമ​ത് റാ​ങ്ക് നേ​ടി​യ കൊ​ല്ലം ജി​ല്ല സെ​ക്ര​ട്ട​റി റോ​യി മാ​ത്യു​വി​ന്റെ​യും വ​നി​ത വി​ഭാ​ഗം ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ മി​നി റോ​യി​യു​ടെ മ​ക​ൾ മെ​റി​ൻ റോ​യി​യെ​യും മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു. രാ​ജേ​ഷ് പെ​രും​കു​ഴി, ബ​ബി​ന സു​നി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - OICC Kollam District Committee Kudumbasangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT