മനാമ: വോയ്സ് ഓഫ് ആലപ്പി ഓണാഘോഷം ‘പൂവേ പൊലി 2023’ എന്ന പേരിൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 13ന് വിവിധ പരിപാടികളോടെ നടക്കും.
ഇന്ത്യൻ ഡിലൈറ്റ്സിൽ നടന്ന ചടങ്ങിൽ വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരികളായ ഡോ. പി.വി. ചെറിയാനും കെ.ആർ. നായരും ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ധനേഷ് മുരളി ഓണാഘോഷ പ്രോഗ്രാമുകളെപ്പറ്റി സംസാരിച്ചു. ഇന്ത്യൻ ക്ലബിൽ നടക്കുന്ന ഓണസദ്യയോടൊപ്പം അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര, വള്ളപ്പാട്ട്, നൃത്തനൃത്യങ്ങൾ, കരോക്കേ ഗാനമേള, നാടൻപാട്ട് തുടങ്ങി വിവിധ പരിപാടികളും ഉണ്ടായിരിക്കും. ചടങ്ങിൽ രക്ഷാധികാരി സഈദ് റമ്ദാൻ നദ്വി, എക്സിക്യൂട്ടിവ് അംഗങ്ങൾ, വനിത വിഭാഗം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ബഹ്റൈനിലെ ഇതര സംഘടനകളിൽ നടക്കുന്ന പ്രോഗ്രാമുകളിലും മത്സരങ്ങളിലും വോയ്സ് ഓഫ് ആലപ്പി പങ്കെടുക്കുമെന്ന് ‘പൂവേ പൊലി 2023’ കോഓഡിനേറ്റർമാരായ ജേക്കബ് മാത്യു, അനൂപ് ശശികുമാർ എന്നിവർ അറിയിച്ചു. വോയ്സ് ഓഫ് ആലപ്പി ട്രഷറർ ഗിരീഷ് കുമാർ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.