മനാമ: ഇന്ന് ലുലു ഗലേറിയ മാളിൽ ‘ഗൾഫ്മാധ്യമം’ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റിനായി ബഹ്റൈൻ ഒരുങ്ങി. അവതാരകരായ മറിമായം, എം 80 മൂസ ഫെയിം വിനോദ് കോവൂരും ഏഷ്യാനെറ്റ് സ്റ്റാർസിങ്ങർ അവതാരക വർഷ രമേഷും ബഹ്റൈനിലെത്തി. ഒട്ടനവധി സമ്മാനങ്ങളാണ് ഓണം ഫെസ്റ്റിൽ മത്സരാർഥികളെ കാത്തിരിക്കുന്നത്. മാത്രമല്ല കാണികൾക്കായി നിരവധി ഇൻസ്റ്റന്റ് മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
കുട്ടികളിലെ സർഗാത്മകത പുറത്തുകൊണ്ടുവരാനുള്ള മികച്ച അവസരമാണ് ലിറ്റിൽ ആർട്ടിസ്റ്റ് പെയിന്റിങ് മത്സരം. ജൂനിയർ (5-8 വയസ്സ്, കളറിങ്), സീനിയർ (9-12 വയസ്സ്, ചിത്രരചന) വിഭാഗങ്ങളിലാണ് മത്സരം. രാവിലെ ഒമ്പത് മുതൽ 11വരെയാണ് മത്സരം. വൈകുന്നേരം 3.30 മുതൽ 5.30 വരെയാണ് ഗൃഹാതുര സ്മരണകളുണർത്തുന്ന ഓണപ്പാട്ടു മത്സരം. കുടുംബാംഗങ്ങളിലൊരാളോടൊപ്പം മത്സരിക്കാവുന്ന കുക്ക് വിത്ത് കുടുംബം പായസമത്സരം ഉച്ചക്ക് രണ്ടിന് തുടങ്ങും.
രസകരമായ മത്സരങ്ങളും ആക്ടിവിറ്റികളുമായി മിസ്റ്റർ ആൻഡ് മിസിസ് പെർഫെക്ട് കപ്പിൾ കോണ്ടസ്റ്റ് വൈകുന്നേരം 4.30 മുതൽ എട്ടുവരെയാണ്. കേരളത്തനിമയാർന്ന ആഘോഷങ്ങൾക്ക് നിറംപകരാൻ കലാരൂപങ്ങളുമുണ്ടാകും. കളിയും ചിരിയും അഭിനയവും കുസൃതിയുമൊക്കെയായി കുറച്ചധികം സമയം ആനന്ദിക്കാനൊരു അസുലഭ അവസരം. ഇന്നത്തെ ആഘോഷം ഗലേറിയ മാളിലാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.