കെ.പി.എ പൊന്നോണം സ്വാഗതസംഘം ഭാരവാഹികൾ

കെ.പി.എ പൊന്നോണം: സ്വാഗതസംഘം രൂപവത്കരിച്ചു

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ ഓണാഘോഷമായ 'കെ.പി.എ പൊന്നോണം 2022'ന്റെ വിജയത്തിനായി 85 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കൺവീനറായി നിസാർ കൊല്ലം, സബ് കൺവീനറായി ജഗത് കൃഷ്ണകുമാർ എന്നിവരെ തിരഞ്ഞെടുത്തു. ആഘോഷത്തിന്റെ ഭാഗമായി 1000 പേർക്കുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഈസാ ടൗൺ ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 30ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം ഓണക്കളികൾ, അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ പ്രമുഖ ടീമുകൾ മത്സരിക്കുന്ന വടംവലി മത്സരവുമുണ്ടാകും.

Tags:    
News Summary - Onam was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.