ഫ്ര​ൻ​ഡ്സ് വ​നി​ത വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഓ​ണം സൗ​ഹൃ​ദ സം​ഗ​മം അ​മ്മു ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫ്രൻഡ്സ് വനിത വിഭാഗം ഓണം സൗഹൃദസംഗമം സംഘടിപ്പിച്ചു

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം റിഫ ഏരിയ ഓണം സൗഹൃദസംഗമം സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമകൾ പങ്കു വെച്ച സംഗമം പങ്കെടുത്തവർക്ക് ഏറെ ഹൃദ്യമായ അനുഭവം സമ്മാനിച്ചു. ബഹ്റൈനിലെ പ്രശസ്ത ഗായികയും സംഗീതാധ്യാപികയുമായ അമ്മു ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്ക് ഓണം എപ്പോഴും ഗൃഹാതുരത്വത്തിന്റെ ഓർമകൾ നൽകുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു. മതത്തിന്റെയും ജാതിയുടെയും സങ്കുചിതത്വങ്ങളില്ലാത്ത ഒരുമയുടെയും സന്തോഷത്തിന്റെയും ഓണക്കാലം എന്നും നിലനിൽക്കട്ടെ എന്നും അവർ ആശംസിച്ചു.

മസീറ നജാഹ് ഓണസന്ദേശം നൽകി. സ്റ്റെപ് ബഹ്റൈൻ പ്രതിനിധി സബീന ഖാദർ, പ്രവാസി വെൽഫെയർ എക്സിക്യൂട്ടിവ് അംഗം റഷീദ സുബൈർ എന്നിവർ സംസാരിച്ചു. സുമയ്യ ഇർഷാദിന്റെ ഓണം ഓർമകൾ, ഷാരോണിന്റെ ഓണപ്പാട്ട്, കാതറിന്റെ നൃത്തം എന്നിവയും ഉണ്ടായിരുന്നു. ഫ്രൻഡ്സ് റിഫ ഏരിയ പ്രസിഡന്റ് ഫാത്തിമ സ്വാലിഹ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സോന സക്കരിയ സ്വാഗതവും ലുലു അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു. സലീന ജമാൽ പ്രാർഥനഗാനം ആലപിച്ചു. വഫ ഷാഹുൽ പരിപാടി നിയന്ത്രിച്ചു.

Tags:    
News Summary - Onam was celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.