ഒ.എന്‍.സി.പി ഗാന്ധിജയന്തി ആഘോഷം
മനാമ: ഒ.എന്‍.സി.പി ബഹ്റൈന്‍ ദേശീയ കമ്മിറ്റി സല്‍മാബാദില്‍ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് എഫ്.എം. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് ചെയര്മാന് സാജിര്‍ ഇരിവേരി സ്വാഗതവും ജോയന്റ് സെക്രട്ടറി സിജേഷ് മുക്കാളി നന്ദിയും പറഞ്ഞു.
ഗാന്ധിയന്‍ തത്ത്വങ്ങള്‍ ജീവിതത്തിലും സമൂഹത്തിലും കാത്തുസൂക്ഷിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെങ്കിലും ചില തല്പരകക്ഷികള് ഗാന്ധിവധത്തെപോലും പരിഹാസ്യമായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന കാഴ്ചകള്‍ വളരെ പരിതാപകരമാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ എഫ്.എം. ഫൈസല്‍ പറഞ്ഞു.
ലോകം മുഴുവന്‍ മഹാത്മജിയെ വാഴ്ത്തുമ്പോൾ മഹാത്മാവിന്റെ നാട്ടില്‍നിന്നുതന്നെ ഉയരുന്ന ഇത്തരം അപസ്വരങ്ങള്‍ വിദ്യാസമ്പന്നരായ പുതുതലമുറ നിഷ്കരുണം തള്ളിക്കളയുമെന്നും ബാപ്പുജി എക്കാലവും മഹാനായ വീരപുരുഷനായി ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.