മനാമ: സൗരോർജത്തെക്കുറിച്ച് അവബോധം പകരാൻ പ്രോഗ്രസിവ് പ്രഫഷനൽ ഫോറം (പി.പി.എഫ്) സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 29ന് വൈകീട്ട് 7.30ന് സെഗയ്യ ബി.എം.സി ഹാളിലാണ് പരിപാടി. ചുരുങ്ങിയ ചെലവിൽ വീടുകളിൽ സൗരോർജം ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും, അതിന്റെ ഗുണങ്ങളും ദോഷങ്ങളും തുടങ്ങിയവയെക്കുറിച്ച് സെമിനാറിൽ പ്രതിപാദിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയർ എൻ. നന്ദകുമാർ, സോളാർ മേഖലയിൽ പ്രാവീണ്യമുള്ള അരുൺ സി. ഉത്തമൻ, ശങ്കർ കടവിൽ, രാഹുൽ രാധാകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ പങ്കെടുത്ത് സംസാരിക്കും. സെമിനാറിൽ പങ്കെടുക്കുന്നവരുടെ സംശയ നിവാരണത്തിനും അവസരം ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രസിവ് പ്രഫഷനൽ ഫോറം ഭാരവാഹികളായ ഇ.എ. സലിം (32218850), ഡോ. കൃഷ്ണകുമാർ (33321606), റഫീക്ക് അബ്ദുല്ല (38384504), റാം (33988231) ഹരിപ്രകാശ് (38860719) എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.