മനാമ: പ്രവാസികളുടെ സാമൂഹിക പ്രവർത്തന മഹത്ത്വം മനസ്സിലാക്കി സദാ പ്രോത്സാഹനം നൽകിയിരുന്ന ജനനായകനായിരുന്നു ഉമ്മൻ ചാണ്ടി എന്ന് കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അഭിപ്രായപ്പെട്ടു. മനാമ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരായ സോമൻ ബേബി, ബിനു മണ്ണിൽ, എസ്.എം. അബ്ദുൽ വാഹിദ്, ഫാ. അനൂബ്, ബിനു കുന്നന്താനം, നിത്യൻ കെ. തോമസ്, എബ്രഹാം ജോൺ, സഈദ് റമദാൻ നദ്വി, സേവി മാത്തുണ്ണി, എസ്.വി. ജലീൽ, ജോൺ ഐപ്, ഫാസിൽ വട്ടോളി, റാഷിദ് മാഹി, ആർ. പവിത്രൻ, ഹംസ വിസ്ഡം, ഇ. രാജീവ്, ബോബി പാറയിൽ, സൽമാനുൽ ഫാരിസ് തുടങ്ങിയവർ സംസാരിച്ചു. അസൈനാർ കളത്തിങ്ങൽ സ്വാഗതവും കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.