പ്രവാസികളുടെ പരിഭവങ്ങൾക്ക്​ ചെവിയോർത്ത്​ ഉമ്മൻചാണ്ടി

മനാമ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ ഉമ്മൻ ചാണ്ടി രണ്ടു ദിവസത്തെ ബഹ്​റൈൻ സന്ദർശനം പൂർത്തിയാക്കി ഇന്നലെ അർധരാത്രിയോടെ നാട്ടിലേക്ക്​ മടങ്ങി. ഇന്നലെ മാത്രം  മുപ്പതിലധികം പരിപാടികളിലാണ്​ അദ്ദേഹം സംബന്ധിച്ചത്​. പ്രവാസ ഭൂമിയിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്​ചകൾ നടത്തി. 

ഒ.​െഎ.സി.സി സംഘടിപ്പിച്ച ബഹ്‌റൈന്‍ ദേശീയ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ്​ അദ്ദേഹം ഒൗദ്യോഗികമായി ഇവിടെ എത്തിയതെങ്കിലും വിവിധ സാമൂഹിക, സാംസ്​കാരിക കൂട്ടായ്​മകളുടെ പരിപാടികളിൽ സംബന്ധിച്ചും അവരുടെ പരാതികളും സങ്കടങ്ങളും കേട്ടുമാണ്​ മടങ്ങിയത്​.കാലത്ത് മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ തൊഴിലാളികളുമായി ആശയ വിനിമയം നടത്തിയ അദ്ദേഹം അവിടുത്തെ സാധാരണക്കാരായ പ്രവാസികള്‍ക്കൊപ്പം സമയം ചെലവഴിച്ചു.ഒ.​െഎ.സി.സി നേതാക്കൾ അനുഗമിച്ചു.  കേരളത്തി​​െൻറ തെക്കൻ ജില്ലകളിലും തമിഴ്​നാട്ടിൽ നിന്നുമുള്ള പ്രവാസി മത്സ്യത്തൊഴിലാളികളെ ഉമ്മൻചാണ്ടി സന്ദർശിച്ചു. 

ഒാഖി ദുരന്തത്തി​​െൻറ പശ്​ചാത്തലത്തിലാണ്​ അദ്ദേഹം സിത്രയിലെത്തി തൊഴിലാളികളെ കണ്ടത്​. ഇവരിൽ പലരുടെയും ബന്ധുക്കൾ ഒാഖിയുടെ ദുരന്തം പേറുന്നവരാണ്​. നാട്ടിൽ ഒാഖി​െയ തുടർന്ന്​ കാണാതായവരുടെ പട്ടിക തൊഴിലാളികൾ ഉമ്മൻചാണ്ടിക്ക്​ കൈമാറി. തമിഴ്​നാട്​ ഒ.​െഎ.സി.സി ജന.സെക്രട്ടറി മാർത്താണ്ഡം തുറ ഫ്രാൻസിസ്​ സേവ്യർ, കൊളച്ചൽ സോറിസ്​ ആൻറണി, നീരോടി കിമി നിക്കോളാസ്​, മൈക്കിൾ ഡേവിസ്​, ഒ.​െഎ.സി.സി തിരുവനന്തപുരം ജില്ല പ്രസിഡൻറ്​ പൊഴിയൂർ ഷാജി എന്നിവർ തൊഴിലാളികൾക്കൊപ്പമുണ്ടായിരുന്നു. 

മത്സ്യത്തൊഴിലാളികളു​െട പ്രശ്​നത്തിന്​ പരിഹാരം കാണാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന്​ ഉമ്മൻ ചാണ്ടി പറഞ്ഞു. തുടര്‍ന്നു സ​െൻറ്​ പീറ്റേഴ്‌സ് ചര്‍ച്ച്,  ഫ്രൻറ്​സ്​ സോഷ്യൽ അസോസിയേഷന്‍,  സ​െൻറ്​ മേരീസ് ചര്‍ച്ച്, സി.എസ്​.ഐ ചര്‍ച്ച്, മാര്‍ത്തോമ ചര്‍ച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഉച്ചകഴിഞ്ഞ്  പുതുപ്പള്ളി അസോസിയേഷന്‍, എസ്.എൻ.സി.എസ്,  ഒ.​െഎ.സി.സി കോട്ടയം കമ്മിറ്റിയുടെ പരിപാടി, ഹ്രസ്വ ചലച്ചിത്രമേള,  സ​െൻറ്​ പോള്‍സ് ചര്‍ച്ച്,  ഒ.​െഎ.സി.സി ഓഫിസ്, കെ.സി. എ ഹാൾ ഉദ്​ഘാടനം,  രിസാല സ്​റ്റഡി സർക്കിൾ സാഹിത്യോത്സവ്​ വേദി എന്നിവിടങ്ങളിലും, ഇന്ത്യൻ സ്​കൂളിൽ കെ.എം.സി. സി നേതൃത്വത്തിൽ നടന്ന ദേശീയ ദിനാഘോഷ ചടങ്ങിലും അദ്ദേഹം എത്തി. 

Tags:    
News Summary - oommen chandy-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.