മനാമ: അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ച് ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകൾ ശ്രമിക്കുന്നതെന്ന് പ്രോഗ്രസിവ് പാരന്റ്സ് അലയൻസ് (പി.പി.എ).
ഇന്ത്യൻ സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും റിട്ടയർമെന്റ് അനുകൂല്യങ്ങൾ നൽകുന്നതിനുള്ള പണവും കുട്ടികളുടെ കോഷൻ ഡെപ്പോസിറ്റും പണയംവെച്ച് ലോണെടുത്തവർ ജീവനക്കാരുടെ ക്ഷേമത്തെക്കുറിച്ച് പ്രസംഗിക്കുന്നത് വിരോധാഭാസമാണ്.
പി.പി.എ അധികാരത്തിൽ വന്ന ശേഷം ജീവനക്കാർക്ക് എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും നൽകിയിട്ടുണ്ട്. സുതാര്യമായ റിക്രൂട്ട്മെന്റ് വ്യവസ്ഥയിലൂടെ യോഗ്യതയുള്ളവരെ മാത്രമേ കഴിഞ്ഞ ഭരണസമിതി നിയമിച്ചിട്ടുള്ളു. പ്രതിപക്ഷ ഭരണത്തേക്കാൾ ഇരട്ടിയിലധികം ആൺകുട്ടികളുടെ ടോയ്ലറ്റ് സൗകര്യം വർധിപ്പിച്ചിട്ടുണ്ട്. പ്രെയർ റൂം ഉണ്ടാക്കാനും കഴിഞ്ഞു. പൂഴി നിറഞ്ഞ് ബസ് അധ്യാപകർക്കും കുട്ടികൾക്കും ശ്വാസകോശ സംബന്ധമായ അസുഖം വന്നപ്പോഴാണ് പരാതി പരിഗണിച്ച് ബസ് പാർക്കിങ് ഗ്രൗണ്ട് ടാർ ചെയ്തത്.
200ൽ അധികം ബസുകൾ രണ്ടുനേരവും കയറിയിറങ്ങിപ്പോകുന്ന ഗ്രൗണ്ട് സിന്തറ്റിക്ക് ആക്കാൻ കഴിയില്ല എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും. കാര്യമായ ബാധ്യതകളില്ലാതെ ഓഡിറ്റോറിയം നവീകരിക്കാനും എൽ.ഇ.ഡി വാൾ സ്ഥാപിക്കാനും നാല് ഇന്റർനാഷനൽ ബാഡ്മിന്റൺ കോർട്ട് സ്ഥാപിക്കാനും കഴിഞ്ഞെന്നും പ്രോഗ്രസിവ് പാരന്റ്സ് അലയൻസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.