മനാമ: പ്രവർത്തനത്തിനുള്ള ലൈസൻസ് കാലാവധി അവസാനിച്ച ഫാർമസി അടച്ചു പൂട്ടാൻ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു.
കഴിഞ്ഞ ആറു മാസമായി പ്രവർത്തനാനുമതി കഴിഞ്ഞ സ്ഥാപനത്തിനെതിരെയാണ് നടപടി. ഫാർമസിയുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നിലധികം പ്രാവശ്യം ഉടമക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും നടപടികൾ പൂർത്തിയാക്കിയിരുന്നില്ല. ഇതേ തുടർന്നാണ് നിയമപരമായി പ്രവർത്തനാനുമതിയില്ലാത്തതിനാൽ സ്ഥാപനം അടച്ചിടാൻ നിർദേശിക്കുക
യായിരുന്നു. ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 17113265 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് എൻ.എച്ച്.ആർ.എഅറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.