മനാമ: കോവിഡ് പ്രതിസന്ധി കാരണമുള്ള മാനസിക സംഘർഷം ഒഴിവാക്കാനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാനും കോട്ടയം പ്രവാസി ഫോറം 'തനിച്ചല്ല കൂടെയുണ്ട്'എന്ന പേരിൽ മെംബേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ഒാൺലൈനിൽ നടന്ന പരിപാടിയിൽ നിരവധി കോട്ടയം പ്രവാസി ഫോറം അംഗങ്ങൾ പങ്കെടുത്തു.
കേരളത്തിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നാട്ടിലെ പ്രിയപ്പെട്ടവരെയും ബന്ധുക്കളെയും ഓർത്ത് ആശങ്കയിലായ പ്രവാസികളുടെ പിരിമുറുക്കം അയവു വരുത്താൻ ഇത്തരം കൂടിച്ചേരൽ സഹായകരമാകുമെന്ന് പ്രസിഡൻറ് സോണിസ് ഫിലിപ്പ് പറഞ്ഞു. കോട്ടയം പ്രവാസി ഫോറത്തിെൻറ ഭാവി പരിപാടികൾ ഷിനോയി പുളിക്കൽ സംസാരിച്ചു. ക്രിസ്റ്റോ ജോസഫ്, സിബി നെടുങ്കുന്നം, മോൻസി മാത്യു, പ്രിൻസ് ജോസ്, ജീവൻ ചാക്കോ, ബിനു നടുകയിൽ, അജയ് ഫിലിപ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സിജു പുന്നവേലി സ്വാഗതവും വൈസ് പ്രസിഡൻറ് റെജി കുരുവിള നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.