റിഫ ഏരിയ വനിത വിഭാഗം കലാസന്ധ്യ കേന്ദ്ര സെക്രട്ടറി ഷൈമില നൗഫൽ ഉദ്ഘാടനം ചെയ്യുന്നു

സർഗവേദി കലാസംഗമം സംഘടിപ്പിച്ചു

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിത വിഭാഗം 'കലാസന്ധ്യ' എന്ന പേരിൽ കലാസംഗമം സംഘടിപ്പിച്ചു.കേന്ദ്ര സെക്രട്ടറി ഷൈമില നൗഫൽ ഉദ്ഘാടനം ചെയ്തു. വെസ്റ്റ്‌ റിഫയിലെ ദിശ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻറ് ഫാത്തിമ സാലിഹ് അധ്യക്ഷത വഹിച്ചു.

സലീന ജമാൽ പ്രാർഥന ഗീതം ആലപിച്ചു. കലാസാഹിത്യ വേദി കൺവീനർ ഫസീല മുസ്തഫ സ്വാഗതവും ബുഷ്‌റ റഹീം നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളിൽ ഷാനി സക്കീർ, സുമയ്യ ഇർഷാദ് എന്നിവർ അനുഭവങ്ങൾ പങ്കുവെക്കുകയും ഉമ്മു സൽ‍മ, സുബൈദ മജീദ് എന്നിവർ

ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.ലുലു അബ്ദുൽ ഹഖ് ആൻഡ് ടീം, നസ്‌ല ഹാരിസ് ആൻഡ് ടീം, സലീന ജമാൽ ആൻഡ് ടീം എന്നിവർ സംഘഗാനം അവതരിപ്പിച്ചു. മുർഷിദ റാഷിദ് ക്വിസിന് നേതൃത്വം നൽകി.

Tags:    
News Summary - Organized Sargavedi Kala Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.