ന്യൂ ​മി​​ല്ലേ​നി​യം സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഇ.​വി.​എ​സ് പ്ര​ദ​ർ​ശ​നം

ന്യൂ മി​ല്ലേനിയം സ്കൂളിൽ ‘സിനർജി 2022’ സംഘടിപ്പിച്ചു

മ​നാ​മ: ന്യൂ ​മി​​ല്ലേ​നി​യം സ്കൂ​ളി​ൽ ‘സി​ന​ർ​ജി 2022’ എ​ന്ന പേ​രി​ൽ ഗ്രേ​ഡ് ഒ​ന്ന്, ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ.​വി.​എ​സ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.

കു​ട്ടി​ക​ളി​ൽ ശാ​സ്ത്ര അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​ദ​ർ​ശ​ന​ത്തി​ൽ, അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ വി​വി​ധ പ്രോ​ജ​ക്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

ബ​ഹി​രാ​കാ​ശം, ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണം, മ​ഴ​വെ​ള്ള ശേ​ഖ​ര​ണം, സ​സ്യ​ജാ​ല​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ചാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ​കു​മാ​ർ ശ​ർ​മ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഗീ​ത പി​ള്ള എ​ന്നി​വ​രും വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു. 

Tags:    
News Summary - Organized 'Synergy 2022' at New Millennium School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.