‘പെൺസുരക്ഷക്കായി പെൺ പ്രതിഷേധം’ ഇ.സി. ആയിഷ ഉദ്​ഘാടനം ചെയ്യുന്നു

'പെൺസുരക്ഷക്കായി പെൺ പ്രതിഷേധം' സംഘടിപ്പിച്ചു

മനാമ: സ്ത്രീസമൂഹത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും ശക്തമായ നിയമവ്യവസ്ഥ രാജ്യത്ത് നിലനിൽക്കുന്നുണ്ടെങ്കിലും ഭരണകൂടങ്ങളുടെ ഇച്ഛക്കൊത്താണ് അവ നടപ്പാക്കുന്നതെന്നും സാമൂഹിക പ്രവർത്തകയും പ്രഭാഷകയുമായ ഇ.സി. ആയിഷ അഭിപ്രായപ്പെട്ടു.

ഹാഥറസ് സംഭവത്തിലൂടെ ഭരണകൂടങ്ങൾ വേട്ടക്കാർക്കൊപ്പം നിലകൊള്ളുന്നുവെന്നതാണ് കാണുന്നതെന്നും മൗനം കുറ്റകൃത്യത്തേക്കാൾ അപകടകരമാണെന്നും അവർ കൂട്ടിച്ചേർത്തു. ഫ്രൻഡ്​സ്​ സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം പെൺസുരക്ഷക്കായി പെൺ പ്രതിഷേധം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വെബിനാർ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അവർ.

സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി. ജോൺ, കേരളീയ സമാജം സാഹിത്യവിഭാഗം കൺവീനറും എഴുത്തുകാരിയുമായ ഷബിനി വാസുദേവ്, കെ.എം.സി.സി വൈസ് പ്രസിഡൻറ്​ സുനിത ശംസുദ്ദീൻ, കേരളീയ സമാജം മുൻ പ്രസിഡൻറ്​ മോഹിനി തോമസ്, എഴുത്തുകാരി ഉമ്മുഅമ്മാർ, സബീന മുഹമ്മദ് ഷഫീഖ് എന്നിവർ സംസാരിച്ചു.

ഫ്രൻഡ്​സ്​ വനിത വിഭാഗം പ്രസിഡൻറ്​ ജമീല ഇബ്രാഹീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സക്കീന അബ്ബാസ് സ്വാഗതവും എക്​സിക്യൂട്ടിവ് അംഗം ഹസീബ ഇർഷാദ് നന്ദിയും പറഞ്ഞു. ശൈമില നൗഫൽ പ്രാർഥനഗീതം ആലപിച്ചു.എക്​സിക്യൂട്ടിവ് അംഗം നദീറ ഷാജി പരിപാടി നിയന്ത്രിച്ചു. ബുഷ്റ റഹീം, ഷബീറ മൂസ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.