മനാമ: നിരാലംബരും അശരണരുമായ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയായ ഹോപ് ബഹ്റൈന്റെ എട്ടാം വർഷത്തെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ഡിസംബർ എട്ടിന് സംഘടിപ്പിക്കുന്നു. രാവിലെ 7 മുതൽ ഉച്ചക്ക് 12 മണിവരെയുള്ള സമയത്തു രക്തം ദാനം ചെയ്യാൻ സാധിക്കും. രക്തം ദാനം ചെയ്യാൻ സാധിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന് സംഘടകർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3988 9317 (ജയേഷ്), 3535 6757
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.