സ്കൂൾ ചെയർമാൻ ഡോ. രവി പിള്ളയും പ്രിൻസിപ്പൽ അരുൺ കുമാർ ശർമയും ബി.ക്യൂ.എയുടെ ഔട്ട്സ്റ്റാൻഡിങ് സർട്ടിഫിക്കറ്റുമായി
മനാമ: ന്യൂ മില്ലേനിയം സ്കൂളിന് ബഹ്റൈൻ എജുക്കേഷൻ ആൻഡ് ട്രെയിനിങ് ക്വാളിറ്റി അതോറിറ്റിയുടെ ഔട്ട്സ്റ്റാൻഡിങ് അംഗീകാരം ലഭിച്ചു. ഈ അംഗീകാരം ലഭിച്ച ഏക സി.ബി.എസ്.ഇ സ്കൂളാണ് ന്യൂ മില്ലേനിയം.
സ്കൂൾ അവലോകന റിപ്പോർട്ട് ബി.ക്യൂ.എ വെബ്സൈറ്റിൽ ലഭ്യമാണ്. അക്കാദമിക് നേട്ടം, വ്യക്തിത്വ വികസനം, സാമൂഹിക ഉത്തരവാദിത്തം, അധ്യാപനം, പഠനം, ശാക്തീകരണം, നേതൃത്വം, മാനേജ്മെന്റ്, ഭരണം എന്നിവയുൾപ്പെടെ അഞ്ച് കാര്യങ്ങളിലും സ്കൂളിന് ഔട്ട്സ്റ്റാൻഡിങ് റേറ്റിങ് ലഭിച്ചു. സ്കൂൾ ചെയർമാൻ ഡോ. രവി പിള്ള, മാനേജിങ് ഡയറക്ടർ ഗീതാ പിള്ള എന്നിവരിൽ നിന്നും ലഭിച്ച പിന്തുണയും ജീവനക്കാരുടെ നിശ്ചയദാർഢ്യവും പ്രതിബദ്ധതയും വിദ്യാർഥികളുടെ മിടുക്കും രക്ഷിതാക്കളുടെ നിരന്തര സഹകരണവുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായകരമായതെന്ന് സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ ശർമ പറഞ്ഞു. സ്കൂൾ ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും മുഴുവൻ എൻ.എം.എസ് ടീമിനെയും അഭിനന്ദിച്ചു.എൻ.എം.എസ് പ്രദാനംചെയ്യുന്ന സമഗ്ര വിദ്യാഭ്യാസത്തിലൂടെ ഭാവി ലോകത്തെ വെല്ലുവിളികളെ നേരിടാനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയികളാകാനും വിദ്യാർഥികൾക്ക് കഴിയട്ടെ എന്നും ചെയർമാൻ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.