മനാമ: പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻറ് കൾച്ചറൽ തിയേറ്റർ (പാക്ട് ബഹ്‌റൈൻ) ഇൻറർ ആർ ട്സ് ഇൻറർനാഷണൽ കമ്പനിയുമായി സഹകരിച്ച് ‘ശ്രുതിലയം–2019’ എന്ന പേരിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു. ജൂൺ 14ന ് ഇൗസ ടൗൺ ഇന്ത്യൻ സ്കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ മുൻ വർഷങ്ങളിലെ പോലെ തന്നെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായാണ് നടത്തുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഫ്ലയർ ലോഞ്ച് ഹോട്ടൽ കാൾട്ടണിൽ അമ്പിളികുട്ടന് നൽകി നിർവഹിച്ചു.ചടങ്ങിൽ പരിപാടിയുടെ കോർഡിനേറ്റർ ഡോ. രഞ്ജിത്ത്, പോൾ സെബാസ്റ്റ്യൻ, പാക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പെങ്കടുത്തു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാർഥം നടത്തുന്ന ചെമ്പൈ സംഗീതോത്സവം, രാവിലെ ഒമ്പതിന് സംഗീതജ്ഞനും ചെമ്പൈ ഭാഗവതരുടെ ശിഷ്യനുമായ കെ.ജി. ജയൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ബഹ്റൈനിൽ സംഗീതം അഭ്യസിക്കുന്ന നൂറോളം കുട്ടികളും അവരുടെ അധ്യാപകരും പങ്കെടുക്കുന്ന കീർത്തന ആലാപനമുണ്ടാകും. അതിനു ശേഷം പത്മശ്രീ കെ.ജി. ജയൻ സംഗീത കച്ചേരി അവതരിപ്പിക്കും. വൈകിട്ട് ആറിന് പാക്ട് കുടുംബത്തിലെ കുട്ടികൾ കുമാരി ആതിര മേനോനും കുമാരി അഞ്ജന അനിൽ മാരാരും ചേർന്ന് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസോടുകൂടി നിളോത്സവം അരങ്ങേറും. റിഥമിക് ഡാൻസേഴ്സ് ഗ്രൂപ് അവതരിപ്പിക്കുന്ന ഇന്ത്യൻ സമകാലിക നൃത്തം ‘പഞ്ചതത്വ’ യാണ് പിന്നീട് വേദിയിൽ.അതിനു ശേഷം പാലക്കാടിെൻറ തനതു ക്ഷേത്ര കലാരൂപമായ കണ്യാർകളി ‘ദുബായ്ക്കൂട്ടം’ എന്ന കൂട്ടായ്മ അവതരിപ്പിക്കും. നിളോത്സവത്തിെൻറ മുഖ്യ ആകർഷണമായ ‘ജ്ഞാനപ്പാന’നൃത്തശിൽപ്പം സിനിമാതാരങ്ങളും നർത്തകരുമായ വിനീതും ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കും. കലോത്സവത്തിലേക്ക് അയ്യായിരത്തോളം കാണികൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.