മസ്തിഷ്‍കാഘാതം; പാലക്കാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: മസ്തിഷ്‍കാഘാതത്തെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന പാലക്കാട് തൃക്കാദീരി സ്വദേശി ലതകുമാർ (48) നിര്യാതനായി. ഭാര്യ സുനിത. മക്കൾ:അനില, അഖില, ആതിര. ബ്രോഡാൻ കോൺട്രാക്ടിങ് കമ്പനിയിൽ സൂപ്പർവൈസറായിരുന്നു.

ഐ.സി.ആർ.എഫ്, ബി.ഡി.കെ എന്നിവരുടെ നേതൃത്വത്തിൽ കമ്പനിയുമായി ബന്ധപ്പെട്ട്‌ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയി. ബഹ്‌റൈൻ കേരളീയ സമാജം നോർക്ക ഹെൽപ്പ് ഡസ്‌ക് വഴി ലതകുമാറിന്റെ വീട്ടിലേക്ക് കൊച്ചി എയർപോർട്ടിൽ നിന്നും ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ട്.

Tags:    
News Summary - Palakkad Native Dies of Stroke in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.