മനാമ: പാലക്കാട് പ്രവാസി അസോസിയേഷൻ ‘വേനൽ വിസ്മയം’ എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഐ.സി.ആർ.എഫ് സെക്രട്ടറി പങ്കജ് നല്ലൂർ, പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ നൂറിൽപരം അംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. തനതു പാലക്കാടൻ, ബഹ്റൈനി വിഭവങ്ങളും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
പ്രവാസജീവിതത്തിൽ 30 വർഷം പൂർത്തിയാക്കിയ പ്രവർത്തകസമിതി അംഗം ഋതുവർണനെയും ഏഷ്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് കരസ്ഥമാക്കിയ ദിവ്യ ദീപക് മേനോനെയും ചടങ്ങിൽ ആദരിച്ചു. സെപ്റ്റംബർ 15നു നടക്കുന്ന ഓണാഘോഷപരിപാടിയുടെ ആദ്യ ഫ്ളൈർ റീലീസ് മുഖ്യാതിഥികൾ നിർവഹിച്ചു. കൺവീനർ ഹക്കിം, വിനോദ് എന്നിവർ സംസാരിച്ചു. രക്ഷാധികാരികളായ സി. ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.