മനാമ: ഫലസ്തീൻ പ്രശ്നവുമായി ബന്ധപ്പെട്ട് പരിഹാര സാധ്യതകൾ തേടി ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയും ടെലിഫോണിൽ സംസാരിച്ചു. യുദ്ധം നിർത്തുന്നതിനും സിവിലിയന്മാർക്ക് സുരക്ഷിത പാത ഒരുക്കുന്നതിനും യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കുന്നതിനുമുള്ള വഴികളെ കുറിച്ചാണ് ചർച്ച നടന്നത്.
ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളെത്തിക്കുന്നതിനുള്ള മാർഗങ്ങളും ആരാഞ്ഞു. മേഖലയിൽ സുസ്ഥിര സമാധാനം സ്ഥാപിക്കുന്നതിനുള്ള വഴികളും ചർച്ചയിൽ ഉയർന്നു. അന്താരാഷ്ട്ര പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.