പാ​ൻ ബ​ഹ്​​റൈ​ൻ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

പാ​ൻ ബ​ഹ്​​റൈ​ൻ ഓ​ണാ​ഘോ​ഷം ന​ട​ത്തി

മ​നാ​മ: പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​ങ്ക​മാ​ലി നെ​ടു​മ്പാ​ശ്ശേ​രി (പാ​ൻ ബ​ഹ്​​റൈ​ൻ) ഐ​മാ​ക് ബ​ഹ്റൈ​ൻ മീ​ഡി​യ സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ഓ​ൺ​ലൈ​ൻ ഓ​ണാ​ഘോ​ഷം ന​ട​ത്തി. കാ​ല​ടി​യി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് നി​ർ​മി​ച്ച ഭ​വ​ന​ത്തി​െൻറ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി.

പാ​ൻ കു​ടും​ബാം​ഗ​ങ്ങ​ളാ​യ 25ല​ധി​കം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ 'ബ്രേ​വ് ഹാ​ർ​ട്ട്' അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. 15ല​ധി​കം കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം പൂ​ക്ക​ളം ഒ​രു​ക്കി. അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ അ​ങ്ക​മാ​ലി എം.​എ​ൽ.​എ റോ​ജി എം. ​ജോ​ൺ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കോ​വി​ഡ്​ മ​ഹാ​മാ​രി കാ​ല​ഘ​ട്ട​ത്തി​ലും പാ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. കി​ഡ്​​നി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ, ഡി.​എം.​സി പ്ര​സി​ഡ​ൻ​റ്​ ദീ​പ മ​നോ​ജ്, സി​നി​മ താ​രം അ​ജു വ​ർ​ഗീ​സ്, സ്ഥാ​പ​ക പ്ര​സി​ഡ​ൻ​റ്​ പൗ​ലോ​സ് പ​ള്ളി​പ്പാ​ട​ൻ, കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​നും ഐ​മാ​ക് ബ​ഹ്​​റൈ​ൻ മീ​ഡി​യ സി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പാ​ൻ പ്ര​സി​ഡ​ൻ​റ്​ പി.​വി. മാ​ത്തു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​യി വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ചാ​രി​റ്റി ക​മ്മി​റ്റി​യു​ടെ​യും പ്രോ​ഗ്രാം ക​മ്മി​റ്റി​യു​ടെ​യും ക​ൺ​വീ​ന​ർ റെ​യ്​​സ​ൺ വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ബി​ജു ജോ​സ​ഫ് പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.