മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജോൺസ് ജോൺസൺ പെരുന്നാളിന് തുടക്കം കുറിച്ച് കൊടി ഉയർത്തി. വൈസ് പ്രസിഡന്റ് മാത്യു വർക്കി, സെക്രട്ടറി സന്തോഷ് ആൻഡ്രൂസ്, ട്രസ്റ്റി ബൈജു പി.എം., ജോ. സെക്രട്ടറി മനോഷ് കോര, ജോ. ട്രസ്റ്റി സിബു ജോൺ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ലിജോ കെ. അലക്സ്, പ്രതീഷ് മാത്യു, ബാബു മാത്യു, ഷാജി എം. ജോയ്, കുര്യക്കോസ് കോട്ടയിൽ, ദീപു പോൾ എന്നിവർ കൊടിയേറ്റത്തിന് നേതൃത്വം നൽകി.
പെരുന്നാളിനോടനുബന്ധിച്ച് ഫാ. റ്റിജു വർഗീസ് പൊൻപള്ളി 26, 27, 28 തീയതികളിൽ സുവിശേഷ പ്രസംഗം നടത്തും. പെരുന്നാൾ ദിനമായ 29ന് വൈകീട്ട് 6.30ന് സന്ധ്യാ നമസ്കാരം, 7.30ന് വി. കുർബാന, തുടർന്ന് പ്രദക്ഷിണം, ആശീർവാദം നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വികാരിയെയോ, സെക്രട്ടറിയെയോ ബന്ധപ്പെടണം. ഫോൺ: 39840243, 36770771.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.