മനാമ: പൗര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാനുള്ള ശ്രമം അപലപനീയമാണെന്ന് പാര്‍ലമെൻറ് അധ്യക്ഷന്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍ മുല്ല വ്യക്തമാക്കി. ആശൂറ ദിന പരിപാടികളോടനുബന്ധിച്ച് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്തിെൻറ ഐക്യവും ജനങ്ങള്‍ക്കിടയിലുള്ള ഒത്തൊരുമയും തകര്‍ക്കാനാണ് ചിലര്‍ ആഗ്രഹിക്കുന്നത്.
എന്നാല്‍ അത്തരം ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല. രാജ്യത്തെ മുഴുവന്‍ ജനങ്ങളും അത്തരം കാര്യങ്ങളെ വെറുക്കുകയും ഭരണാധികാരികള്‍ക്ക് പിന്നില്‍ അടിയുറച്ചു നില്‍ക്കുകയും ചെയ്യുന്നുവെന്നത് സന്തോഷകരമാണ്. വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളും പുരോഗതിയും നിലനിര്‍ത്തുന്നതിന് എല്ലാ പൗരന്മാരും ഒത്തൊരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന് അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.