മനാമ: ഹൂതി ഭീകരർ സൗദിയെ ലക്ഷ്യംവെച്ച് നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചിച്ചും സൗദിക്ക് െഎക്യദാർഡ്യം പ്രഖ്യാപിച്ചും പാർലമെൻറ് അംഗങ്ങൾ ബഹ്റൈനിലെ സൗദി എംബസിയിലെത്തി. സുരക്ഷിതത്വത്തിനും സുസ്ഥിരതക്കുമായി സൗദി ഗവൺമെൻറ് സ്വീകരിക്കുന്ന എല്ലാവിധ നടപടികൾക്കും പ്രതിനിധികൾ പിന്തുണ പ്രഖ്യാപിച്ചു. യമനിലെ ഹൂതി ഭീകരതർ കാരണം സാധാരണ ജനങ്ങളും ഒപ്പം അന്താരാഷ്ട്ര സമൂഹവും ഭീഷണി നേരിടുന്നുണ്ട്. ഭീകരരുടെ നടപടികളെ അപലപിക്കാൻ എല്ലാ അറബ്, ഇസ്ലാമിക്, അന്താരാഷ്ട്ര സംഘടനകളോടും രാജ്യങ്ങളോടും പാർലമെൻറ് പ്രതിനിധികൾ അഭ്യർഥിച്ചു. ഹൂതി സായുധ സംഘങ്ങളുടെ നിരായുധീകരണത്തിന് ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ 2216 നമ്പർ പ്രമേയം നടപ്പാക്കൽ വേഗത്തിലാക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചും ബഹ്റൈൻ പാർലമെൻറ് അംഗങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.