മനാമ: ബഹ്റൈൻ പാസ്പോർട്ട് ബഹ്റൈനിലുള്ളിലെ ഉടമകൾക്ക് നേരിട്ട് എത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനം നിലവിൽവന്നതായി ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ വ്യക്തമാക്കി.
നാഷനാലിറ്റി, പാസ്പോർട്ട് ആന്‍ഡ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി ബഹ്റൈൻ ഇ-പോർട്ടൽ, ബഹ്റൈൻ ഇ-ഗവൺമെന്റ് അതോറിറ്റി, തം ലോജിസ്റ്റിക് സർവിസ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
സർവിസ് സെന്ററുകളിലെത്താതെ തന്നെ പുതിയതോ, പുതുക്കിയ പാസ്പോർട്ടോ ഇനി മുതൽ വീട്ടുപടിക്കലെത്തും. ഉയർന്ന സുരക്ഷ സംവിധാനത്തിലായിരിക്കും പാസ്പോർട്ട് ഉടമകൾക്ക് എത്തിക്കുക. പാസ്പോർട്ട് ഉടമകൾക്ക് അയച്ച വിവരം എസ്.എം.എസ് വഴി അറിയിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.