ബ​ഹ്‌​റൈ​ൻ സെ​ന്‍റ്​ മേ​രീ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന പൗ​ലോ​സ് ദ്വി​തീ​യ​ൻ ബാ​വ​യു​ടെ ഒ​ന്നാം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ച​ര​ണം

പൗലോസ് ദ്വിതീയൻ ബാവയുടെ ഒന്നാം ഓർമപ്പെരുന്നാൾ ആചരിച്ചു

മനാമ: മലങ്കരയിലെ എട്ടാം പൗരസ്ത്യ കത്തോലിക്കയും 21ാം മലങ്കര മെത്രാപ്പൊലീത്തയുമായിരുന്ന ബസേലിയോസ് മാർതോമ പൗലോസ് ദ്വിതീയൻ ബാവയുടെ ഒന്നാം ഓർമപ്പെരുന്നാൾ ബഹ്‌റൈൻ സെന്‍റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ആചരിച്ചു. കത്തീഡ്രലിൽ വി. കുർബാനയും തുടർന്ന് ഇന്ത്യൻ സ്കൂളിൽ അനുസ്മരണ സമ്മേളനവും നടത്തി. ഇടവക വികാരി ഫാ. പോൾ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അസി. വികാരി ഫാ. സുനിൽ കുര്യൻ പ്രാരംഭ പ്രാർഥന നടത്തി. ജോസഫ് ചീനിക്കാല പൗലോസ് ദ്വിതീയൻ ബാവയുടെ ജീവചരിത്രവും അവതരിപ്പിച്ചു.

കെ.സി.ഇ.സി പ്രസിഡന്‍റ് ഫാ. ദിലീപ് ഡേവിഡ്സൺ മാർക്ക്, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്‍റ് സാനി പോൾ, ബി.കെ.എസ് വൈസ് പ്രസിഡന്‍റ് ദേവദാസ് കുന്നത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് സുവനീർ പ്രകാശനവും ഇടവക ഗായക സംഘത്തിന്റെ അനുസ്മരണ സംഗീതവും നടത്തി. സെക്രട്ടറി ബെന്നി വർക്കി സ്വാഗതവും ഇടവക ട്രസ്റ്റി സാമുവേൽ പൗലോസ് നന്ദിയും പറഞ്ഞു. ഡീക്കൻ ജെറിൻ പി. ജോൺ സമാപന പ്രാർഥന നടത്തി. ലെനി പി. മാത്യു യോഗം നിയന്ത്രിച്ചു.

Tags:    
News Summary - Paul II celebrated the first anniversary of Bava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.