സലാല: കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്ന അബ്ദുന്നാസിർ മഅ്ദനിക്ക് പ്രവാസിസമൂഹത്തിന്റെ പിന്തുണയും പ്രാർഥനയും ഉണ്ടാവണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് പറഞ്ഞു. പി.സി.എഫ് സലാലയിൽ സംഘടിപ്പിച്ച പ്രവാസിസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമത്വം-23 എന്ന പേരിൽ വിമൻസ് ഹാളിൽ നടന്ന പരിപാടി അബു തഹ്നൂൻ എം.ഡി ഒ. അബ്ദുൽഗഫൂർ ഉദ്ഘാടനം ചെയ്തു. പി.സി.എഫ് പ്രസിഡന്റ് റസാഖ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു.
‘സമത്വം 23’ സ്നേഹാദരവ് ഒ. അബ്ദുൽ ഗഫൂർ, അൽഅക്മാർ നൂറുദ്ദീൻ എന്നിവർ ഏറ്റുവാങ്ങി. കോവിഡ് കാലത്തെ സേവനപ്രവർത്തനങ്ങൾക്ക് ഷിയാസ് വടക്കാഞ്ചേരി ഹംസ എന്നിവർക്ക് ഉപഹാരം നൽകി. ഇബ്രാഹിം വേളം സ്വാഗതവും ഫൈസൽ പയ്യോളി നന്ദിയും പറഞ്ഞു. കലാപരിപാടികൾക്ക് ഫിറോസ് നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. അഹമ്മദ് കബീർ, ഉസ്മാൻ, റിയാസ്, യൂസഫ് ചന്ദ്രാപ്പിന്നി, യൂസുഫ് കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.