മനാമ: ബഹ്റൈനിലെ മലയാളി ടിക് ടോക് കൂട്ടായ്മയായ പേൾ ബഹ്റൈൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സനാബിസിലെ മോണോ റസ്റ്റാറന്റിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ബഹ്റൈനിലെ ടിക് ടോക് കലാകാരന്മാരെ ഒന്നിപ്പിക്കാൻ മുൻകൈ എടുത്ത പേൾ ബഹ്റൈൻ പ്രസിഡന്റ് റസാഖ് വല്ലപ്പുഴ ഓണസന്ദേശം നൽകി. സാമൂഹിക പ്രവർത്തകൻ കെ.ടി. സലീം മുഖ്യാതിഥിയായിരുന്നു.
പ്രശസ്ത ഗായകൻ ആസിഫ് കാപ്പാട് പരിപാടിയിൽ പങ്കെടുത്ത് ഗാനമാലപിച്ചു. അധ്യാപികയായ സ്വാതി പ്രമോദ് പഴയകാലത്തെയും പ്രവാസലോകത്തെയും ഓണം അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചു.
വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.