മനാമ: റമദാന് അനുഭൂതി പകര്‍ന്ന് ഫോട്ടോഗ്രഫി, കലാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. മേയ് 25 ന് ഹൂറ പാര്‍ക്കില്‍ ‘റമദാന് ബോധനങ്ങളില്‍ നിന്ന്’ എന്ന തലക്കെട്ടിലാണ് റാസ്റുമ്മാന്‍ യൂത്ത് സെൻറർ, ഹൂറ^ഗൂദൈബിയ സ്പോര്‍ട്സ് സെൻറര്‍ എന്നിവയുടെ സഹകരണത്തോടെ ഇത് നടക്കുന്നത്. 31 യൂത്ത് സെൻററുകളില്‍ നിന്നുള്ള 42 ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക. റമദാെൻറ പവിത്രതയും മഹത്വവും ചിത്രങ്ങളിലൂടെ സന്നിവേശിപ്പിക്കാനും ബഹ്റൈെൻറ ആഴത്തിലുള്ള പാരമ്പര്യത്തെയും മൂല്യങ്ങളെയും കോറിയിടാനും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജനങ്ങള്‍ക്ക് പരസ്പരം കാണുന്നതിനും സൗഹൃദം പുതുക്കുന്നതിനും അറബ്^ഇസ്ലാമിക പൈതൃക മൂല്യങ്ങളെ കൈമാറ്റം ചെയ്യാനും ഇത്തരം പരിപാടികളിലൂടെ സാധ്യമാവുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.പങ്കുവെപ്പിെൻറയും സൗഹൃദത്തിെൻറയും പാരമ്പര്യമാണ് ബഹ്റൈന്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്.
അത് വരച്ചു കാട്ടുന്ന ചിത്രങ്ങളായിരിക്കും പ്രദര്‍ശനത്തിനുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.