മനാമ: ബഹ്റൈനിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്ക് അറഫയിൽ നിൽക്കുന്നതിന് കൃത്യമായ സൗകര്യമൊരുക്കിയതായി ബഹ്റൈൻ ഹജ്ജ് മിഷൻ അറിയിച്ചു. വിവിധ ഗ്രൂപ്പുകളായാണ് അറഫയിലേക്ക് തീർഥാടകരെ എത്തിച്ചത്. അറഫ ദിനത്തിന്റെ തലേന്ന് രാത്രി തന്നെ അറഫയിൽ ബഹ്റൈനിൽ നിന്നുള്ള ഹാജിമാർ എത്തിത്തുടങ്ങിയിരുന്നു. അവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് സൗദി ഹജ്ജ് കാര്യ മന്ത്രാലയത്തിനു കീഴിലുള്ള ജീവനക്കാർ മുഴുകിയിരുന്നതായി ഹജ്ജ് മിഷൻ ചെയർമാൻ ഡോ. അദ്നാൻ അൽ ഖത്താൻ വ്യക്തമാക്കി. സുരക്ഷാ കമ്മിറ്റി, മെഡിക്കൽ ടീം, എഞ്ചിനീയറിങ് പ്ലാൻ കമ്മിറ്റി, ഹജ്ജ് ഗ്രൂപ് കോഓഡിനേഷൻ കമ്മിറ്റി തുടങ്ങി വിവിധ ടീമുകൾക്കും തീർഥാടകർക്കായി ഉറങ്ങാതെ സേവനത്തിലേർപ്പെട്ട വളന്റിയർമാർക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.