മനാമ: വിമാനാപകടമുണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ സംബന്ധിച്ച് പരിശീലനം നേടുന്നതിെന്റ ഭാഗമായി ബഹ്റൈൻ ഇന്‍റർനാഷനൽ എയർപോർട്ട് പൊലീസ് മോക് ഡ്രിൽ നടത്തി. സിവിൽ ഡിഫൻസുമായി ചേർന്നാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി മറ്റൊരു വിമാനത്തിൽ ഇടിക്കുകയും ഇന്ധന ചോർച്ചയുണ്ടായി മൂന്ന് സ്ഥലങ്ങളിൽ തീപിടിത്തമുണ്ടാവുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചായിരുന്നു പരിശീലനം. പൊലീസും സിവിൽ ഡിഫൻസും ഈ സാഹചര്യം വളരെ ഫലപ്രദമായി നേരിടാൻ സജ്ജമാണെന്ന് ഡ്രില്ലിലൂടെ വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.