പ്രതിഭയുടെ ആഭിമുഖ്യത്തിൽ നടന്ന ചടയൻ ഗോവിന്ദൻ
അനുസ്മരണം
മനാമ: സി.പി..എം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദന്റെ 25ാം ചരമവാർഷിക അനുസ്മരണം സമീഹ്ജയിലെ പ്രതിഭ ഓഫിസിൽ നടന്നു. ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു.
തികഞ്ഞ പോരാളിയും മികച്ച സംഘടന പാടവവും ഉണ്ടായിരുന്ന ചടയൻ ഗോവിന്ദൻ എല്ലാ വ്യതിയാനങ്ങൾക്കും എതിരെ നിന്നുകൊണ്ട് സംഘടനയെ കാർക്കശ്യത്തോടെ മുന്നോട്ട് നയിച്ച നേതാവായിരുന്നു എന്ന് പ്രതിഭ ജോ.സെക്രട്ടറി ഷംജിത് കോട്ടപ്പള്ളി അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
വ്യക്തിപരമായ ഒരു താല്പര്യത്തിനും മുൻതൂക്കം കൊടുക്കാതിരുന്ന അദ്ദേഹം കാൻസർ ബാധിച്ച് അതി കഠിനമായ വേദനയിലൂടെ കടന്നുപോകുമ്പോഴും പാർട്ടിയെ കുറിച്ചുമാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്ത അനിതര സാധാരണമായ വ്യക്തിത്വമായിരുന്നു.
2024 ലെ ലോകസഭ തെരഞ്ഞെടുപ്പ് വിജയിക്കാനായി ഇന്ത്യ എന്ന പേരു മാറ്റി ഭാരതം എന്നാക്കാനും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലൂടെ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ ആകെ തന്നെ അട്ടിമറിച്ച് തങ്ങളുടെ വരുതിയിലാക്കാനുമുള്ള ഗൂഢശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ.
രാജ്യത്തെ ജനാധിപത്യത്തെ റദ്ദു ചെയ്യുന്ന ഇത്തരം പരിപാടികളെ ചെറുത്തു തോല്പിക്കാൻ ജനത മുന്നിട്ടിറങ്ങണമെന്ന് രക്ഷാധികാരി സമിതി അംഗം ഷെരീഫ് കോഴിക്കോട് പറഞ്ഞു.
പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.