റി​ഫ​യി​ലെ ഐ.​എം.​സി ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​തി​ഭ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്

പ്ര​തി​ഭ ഈ​സ്റ്റ് റി​ഫ യൂ​ണി​റ്റ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

മ​നാ​മ: പ്ര​തി​ഭ റി​ഫ മേ​ഖ​ല​യി​ലെ ഈ​സ്റ്റ് റി​ഫ യൂ​ണി​റ്റ് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​ഫ​യി​ലെ ഐ.​എം.​സി ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 180 പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത് ര​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. ക്യാ​മ്പി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ക​ൺ​വീ​ന​ർ സ:​ജ​യേ​ഷ് സ്വാ​ഗ​തം പ​റ​യു​ക​യും യൂ​ണി​റ്റ് പ്ര​സി​ഡ​ണ്ട് ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്രെ​ട്ട​റി പ്ര​ദീ​പ് പ​തേ​രി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ്ര​തി​ഭ പ്ര​സി​ഡ​ണ്ട് അ​ഡ്വ.​ജോ​യ് വെ​ട്ടി​യാ​ട​ൻ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷീ​ബ രാ​ജീ​വ​ൻ,മേ​ഖ​ല സെ​ക്ര​ട്ട​റി മ​ഹേ​ഷ് കെ.​വി.​മേ​ഖ​ല,ഹെ​ല്പ് ലൈ​ൻ ക​ൺ​വീ​ന​ർ സു​രേ​ഷ് തു​റ​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഐ.​എം.​സി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ലാ​വി​സ് ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ഐ.​എം.​സി സ്റ്റാ​ഫി​നു​ള്ള മെ​മെ​ന്റൊ പ്ര​ദീ​പ് പ​തേ​രി കൈ​മാ​റി.​യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷി​ജി ന​ന്ദി പ​റ​ഞ്ഞു. സെ​പ്തം​ബ​ർ 22 നാ​ണ് ഈ​സ്റ്റ് റി​ഫ യൂ​ണി​റ്റ് സ​മ്മേ​ള​നം.

Tags:    
News Summary - Pratibha East Rifa Unit Conducted Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.