മനാമ: ബഹ്റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മനാമ മേഖല സമ്മേളന സ്വാഗത സംഘം രൂപവത്കരിച്ചു. മേഖല മെമ്പർഷിപ് സെക്രട്ടറി രാജേഷ് കോട്ടയം സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് ശശി ഉദിനൂർ അധ്യക്ഷത വഹിച്ചു.പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി യോഗം ഉദ്ഘാടനം ചെയ്തു.
എൻ. വി. ലിവിൻ കുമാർ ചെയർമാനും രജീഷ് കെ. കെ ജനറൽ കൺവീനറും പ്രശാന്ത് കെ.വി ജോ.കൺവീനറുമായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. അനുബന്ധ പരിപാടികളുടെ കൺവീനർ രാജേഷ് കോട്ടയം ജോ. കൺവീനർ ഷീജ വീരമണി,രക്ഷാധികാരി സമിതി അംഗങ്ങളായ സഖാക്കൾ ഷെറീഫ് കോഴിക്കോട്, സുബൈർ കണ്ണൂർ, എൻ. കെ വീരമണി. റാം, മഹേഷ് യോഗിദാസ് എന്നിവരും സഖാക്കൾ ബിന്ദു റാം, നജീബ്, മേഖലാ സെക്രട്ടറി അനീഷ് എന്നിവർ സംസാരിച്ചു.
സമ്മേളന പോസ്റ്റർ പ്രതിഭ മുഖ്യരക്ഷാധികാരി ചുമതലയുള്ള ഷെരീഫ് കോഴിക്കോട് സ്വാഗതസംഘം ചെയർമാൻ ലിവിൻകുമാറിന് കൈമാറി പ്രകാശനം ചെയ്തു. ഒക്ടോബർ 19നാണ് അനുബന്ധ പരിപാടി ആയ സാഹിത്യ സെമിനാർ "കടൽ കടക്കുന്ന മലയാള സാഹിത്യം" പ്രതിഭ തറവാട്ടിൽ നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. മേഖല സമ്മേളനം ഒക്ടോബർ 27ന് കെ സി എ ഹാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.