മനാമ: പ്രതിഭ റിഫ മേഖലക്കു കീഴിലെ വെസ്റ്റ് റിഫ യൂനിറ്റും റിഫ മേഖല ഹെൽപ് ലൈൻ കമ്മിറ്റിയും ചേർന്ന് അൽഹിലാൽ ഹോസ്പിറ്റലിന്റെ റിഫ ബ്രാഞ്ചുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.വി. ലിവിൻ കുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി ഹരിദാസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുരേഷ് തുറയൂർ അധ്യക്ഷത വഹിച്ചു.
അൽ ഹിലാൽ ഹോസ്പിറ്റൽ ഇൻചാർജ് മുഹമ്മദ് മുൻസിർ, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, റിഫ മേഖല സെക്രട്ടറി കെ.വി. മഹേഷ് എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷിബു ചെറുതുരുത്തി, രാജീവൻ, ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ എന്നിവർ സംബന്ധിച്ചു. അസീസ് കോഡൂർ കൺവീനറായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ സൗജന്യമായി നടത്തിയ മെഡിക്കൽ ക്യാമ്പിൽ 125 പേർ പങ്കെടുത്തു. പ്രതിഭ റിഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അവാലി ഹോസ്പിറ്റലിൽ 18ന് 7.30 മുതൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.