മനാമ: ബഹ്റൈൻ പ്രതിഭയുടെ 29ാം കേന്ദ്രസമ്മേളനത്തിന്റെ മുന്നോടിയായി ഒക്ടോബർ 20ന് നടക്കുന്ന പ്രതിഭ മുഹറഖ് രണ്ടാം മേഖല സമ്മേളനം വിജയിപ്പിക്കാൻ വേണ്ടി 51 അംഗ സ്വാഗതസംഘം നിലവിൽ വന്നു.
സമീഹിയയിലുള്ള പ്രതിഭ ഓഫിസിൽ നടന്ന സ്വാഗത സംഘ രൂപവത്കരണ യോഗത്തിൽ മേഖല സെക്രട്ടറി എൻ.കെ. അശോകൻ സ്വാഗതം പറഞ്ഞു. മേഖല വൈസ് പ്രസിഡന്റ് ഷിജു അധ്യക്ഷത വഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രതിഭ മുഖ്യ രക്ഷാധികാരി ഇൻ ചാർജ് ഷെരീഫ് കോഴിക്കോട് , രക്ഷാധികാരി സമിതി അംഗങ്ങളായ എ.വി. അശോകൻ , റാം ഒഞ്ചിയം എന്നിവർ ആശംസ നേർന്നു.
51 അംഗ സ്വാഗതസംഘത്തിന്റെ ജനറൽ കൺവീനറായി സുരേഷ് അത്താണിക്കൽ പ്രവർത്തിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കുട്ടികളുടെ കായിക മത്സരത്തിന്റെ കൺവീനറായി ബിനു കരുണാകരനെ ചുമതലപ്പെടുത്തി.. ജോയൻറ് കൺവീനർ സി.കെ. അനിൽ സമ്മേളന പോസ്റ്റർ ജനറൽ സെക്രട്ടറി പ്രദീപ് പതേരി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.