മനാമ: ബഹ്റൈൻ പ്രതിഭ വനിതാവേദിയുടെ കൺവെൻഷൻ പ്രതിഭ ഹാളിൽ ലോക കേരളസഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി വൈസ് പ്രസിഡന്റ് സിൽജ സതീഷ് അധ്യക്ഷത വഹിച്ചു. മനുഷ്യ സമൂഹ വികാസ ചരിത്രത്തിൽ പ്രാകൃത കമ്യൂണിസത്തിലും, സോഷ്യലിസം ഒഴികെയുള്ള മറ്റെല്ലാ ഘട്ടത്തിലും സ്ത്രീകൾ അടിമകളായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി.വി. നാരായണൻ ചൂണ്ടി ക്കാട്ടി.
‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി’ എന്ന മനുസ്മൃതിയുടെ പ്രത്യയശാസ്ത്ര തൽപരരാണ് കേന്ദ്ര അധികാരം വാഴുന്നത്. ഇന്ത്യയിലെ ഭരണകൂടത്തിൽനിന്നും സ്ത്രീവിരുദ്ധത അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല. നാട്ടിൽ നടമാടുന്ന വർഗീയ കലാപം ഉൾപ്പെടെയുള്ള പ്രയാസങ്ങളിൽ ഏറ്റവും കൂടുതൽ വൈഷമ്യങ്ങൾ അനുഭവിക്കേണ്ടിവരുന്നത് സ്ത്രീകളും കുട്ടികളുമാണ്. അത്തരം ദുരനുഭവങ്ങൾക്കെതിരെയുള്ള പ്രതിരോധമാവണം പ്രതിഭ വനിതാവേദിയും അതിന്റെ കൺവെൻഷനെന്നും ഉദ്ഘാടന പ്രസംഗത്തിൽ സി.വി. നാരായണൻ അഭിപ്രായപ്പെട്ടു.
വനിതാവേദി ജോയൻറ് സെക്രട്ടറി റീഗ പ്രദീപ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ദുർഗ കാശിനാഥ് സ്വാഗതവും സിമി മണി അനുശോചനവും അവതരിപ്പിച്ചു. വനിതാവേദി സെക്രട്ടറിയായി റീഗ പ്രദീപിനെയും പ്രസിഡന്റായി സജിഷ പ്രജിത്തിനെയും ജോയന്റ് സെക്രട്ടറിയായി സിമി മണിയെയും തെരഞ്ഞെടുത്തു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, വൈസ് പ്രസിഡന്റ് ഡോ. ശിവകീർത്തി രവീന്ദ്രൻ, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.