പ്രവാസി നൈറ്റ് കലാസന്ധ്യയുടെ ബ്രോഷർ മാസ്റ്റർ പോയന്റ് ജനറൽ മാനേജർ ഇസ്മായീലിന് നൽകി ജാഫർ മുണ്ടാളി പ്രകാശനം ചെയ്യുന്നു

പ്രവാസി നൈറ്റ് ബ്രോഷർ പ്രകാശനംചെയ്തു

മനാമ: പ്രവാസി വെൽഫെയർ സെപ്റ്റംബർ 30ന് മനാമ അൽരജാ സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രവാസി നൈറ്റ് കലാസന്ധ്യയുടെ ബ്രോഷർ മാസ്റ്റർ പോയന്റ് ജനറൽ മാനേജർ ഇസ്മായീലിന് നൽകി ജാഫർ മുണ്ടാളി പ്രകാശനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു.

കലയുടെ വൈവിധ്യമാർന്ന വർണങ്ങളിൽ ചാലിച്ച സർഗനിശയാണ് പ്രവാസി നൈറ്റിൽ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി, പ്രവാസി നൈറ്റ് പ്രോഗ്രാം ചെയർമാൻ മജീദ് തണൽ, അസ്ലം വേളം, മുഹമ്മദലി മലപ്പുറം, അൻസാർ തയ്യിൽ, ആഷിക് എരുമേലി എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - Pravasi Night Brochure released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.