മനാമ: രാജ്യം വൈദേശികാധിപത്യത്തിൽനിന്ന് സ്വതന്ത്രമായതിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന ആർട്സ് ഡേ കലാമത്സരങ്ങൾ ആഗസ്റ്റ് 19ന് നടക്കും. കലാമത്സരത്തിനായ് അൻസാർ തയ്യിൽ കോഓഡിനേറ്ററായി സംഘാടകസമിതി രൂപവത്കരിച്ചു.
പ്രസംഗ മത്സരം, കവിതാലാപനം, ലളിതഗാനം, മാപ്പിളപ്പാട്ട്, ക്വിസ് എന്നിവയാണ് പ്രവാസി ആർട്സ് ഡേയിലെ മത്സര ഇനങ്ങൾ. വിവിധ വകുപ്പുകളുടെ കൺവീനർമാരായി അജ്മൽ ഷറഫുദ്ദീൻ (വിഭവ സമാഹരണം), സിറാജ് കിഴുപ്പള്ളിക്കര (പ്രചാരണം), അലി അശ്റഫ് (ടെക്നിക്കൽ), ഗഫൂർ മൂക്കുതല (ജഡ്ജസ്), പി. ജാഫർ (പ്രസംഗ മത്സരം), ഇജാസ് (കവിതാലാപനം), ബാസിം (മാപ്പിളപ്പാട്ട്), ഇർഷാദ് കോട്ടയം (ലളിതഗാനം), ഹുദാ മുഹമ്മദ് ഷരീഫ് (ക്വിസ്) എന്നിവരെ ചുമതലപ്പെടുത്തി.
പ്രവാസി വെൽഫെയർ ആസ്ഥാനത്ത് നടന്ന സംഘാടകസമിതി യോഗത്തിൽ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി പ്രവാസി ആർട്സ് ഡേ വിശദീകരിച്ചു. പ്രവാസി ആർട്സ് ഡേ രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 38027930 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.