മനാമ: ലിബിയയിലുണ്ടായ പ്രളയത്തിലും മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിലും മരണപ്പെട്ടവർക്കായി നമസ്കാരം നിർവഹിക്കാനുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശത്തെ തുടർന്ന് വിവിധ പള്ളികളിൽ നമസ്കാരവും പ്രാർഥനയും നടന്നു. കഴിഞ്ഞ ദിവസം ജുമുഅ നമസ്കാര ശേഷമായിരുന്നു നമസ്കാരം. ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ പരലോക മോക്ഷത്തിനും കാരുണ്യത്തിനുമായി ഇമാമുമാർ പ്രാർഥിച്ചു. ഇത്തരം പരീക്ഷണങ്ങളിൽനിന്ന് സർവേശ്വരനോട് രക്ഷ തേടിയുള്ള പ്രാർഥനകളും നടന്നു. ഹമദ് രാജാവിന്റെ ഉത്തരവിനെ തുടർന്ന് സുന്നി-ജഅ്ഫരി ഔഖാഫുകൾ ഇമാമുമാർക്കും ഖതീബുമാർക്കും നിർദേശം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.