മനാമ: രാജ്യത്ത് സുരക്ഷയും സമാധാനവും നിലനിര്‍ത്തേണ്ടത് എല്ലാവരുടെ കടമയാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയുടെ നന്മക്കും സുരക്ഷക്കുമായി സൗദിയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്ന നടപടികൾക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. സുരക്ഷാകാര്യങ്ങളിൽ അയൽ രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികള്‍ക്ക് ബഹ്‌റൈൻ പിന്തുണ നൽകും.
ജനങ്ങളുടെയും രാജ്യത്തിെൻറയും സുരക്ഷക്ക് മുന്‍ഗണന നല്‍കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ജനങ്ങള്‍ക്ക് ഭാരമുണ്ടാക്കുന്ന ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കില്ല. വിവിധ രംഗങ്ങളിലെ വെല്ലുവിളികള്‍ സംയുക്തമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.