റമദാനിൽ തുറന്ന ജയിലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും

മ​നാ​മ: റ​മ​ദാ​നി​ൽ തു​റ​ന്ന ജ​യി​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി ല​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു. രാ​ജ്യ​ത്തോ​ടു​ള്ള കൂ​റും ദേ​ശീ​യ അ​വ​ബോ​ധ​വും ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ​ഖ​ലീ​ഫ എ​ന്നി​വ​ർ​ക്ക്​ റ​മ​ദാ​ൻ ആ​ശം​സ നേ​ർ​ന്ന അ​ദ്ദേ​ഹം, സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ദേ​ശീ​യ അ​വ​ബോ​ധ​വും രാ​ജ്യ​ത്തോ​ടു​ള്ള കൂ​റും ശ​ക്​​തി​പ്പെ​ടു​ത്താ​നു​ത​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ വി​ജ​യി​ക്കാ​ൻ സാ​ധി​ച്ച​താ​യും വി​ല​യി​രു​ത്തി.

ക​മ്യൂ​ണി​റ്റി പൊ​ലീ​സ്​ എ​ന്ന ആ​ശ​യം 2007ൽ ​ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​​​യ​തോ​ടെ ജ​ന​ങ്ങ​ളു​ടെ ​പ്ര​ശ്​​ന​ങ്ങ​ളി​ൽ അ​പ്പ​പ്പോ​ൾ ഇ​ട​പെ​ട്ട്​ തീ​ർ​പ്പാ​ക്കു​ന്ന​തി​ൽ വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചു.

ഡി ​അ​ഡി​ക്​​ഷ​ൻ പ​ദ്ധ​തി ശ​ക്​​തി​പ്പെ​ടു​ത്താ​നും ഇ​ത്​ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. സ്​​കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു വി​രു​ദ്ധ കാ​മ്പ​യി​നി​ൽ 1,36,300 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​ങ്കാ​ളി​ക​ളാ​യ​ത്. 2018 മു​ത​ൽ ന​ട​പ്പാ​ക്കി​യ ബ​ദ​ൽ​ശി​ക്ഷാ പ​ദ്ധ​തി​ക്ക്​ വ​മ്പി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ്​ ല​ഭി​ച്ച​ത്. ഇ​തു​വ​രെ മൊ​ത്തം 4815 പേ​രാ​ണ്​ ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലാ​യി​രു​ന്നു​വെ​ങ്കി​ൽ പി​ന്നീ​ട​ത്​ തു​റ​ന്ന ജ​യി​ലെ​ന്ന സ​ങ്ക​ൽ​പ​ത്തി​ലേ​ക്ക്​ വി​ക​സി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്​​തു.

വി​വി​ധ കു​റ്റ​ങ്ങ​ളു​​ടെ പേ​രി​ൽ ശി​ക്ഷ വി​ധി​ക്ക​​പ്പെ​ട്ട​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നും അ​തു​വ​ഴി അ​വ​രി​ൽ രാ​ജ്യ​ത്തോ​ടു​ള്ള കൂ​റ്​ അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​നും ക​ഴി​യും. ദേ​ശ​സ്​​നേ​ഹം ശ​ക്​​തി​​പ്പെ​ടു​ത്തു​ന്ന​തി​ന്​ നാ​ലു​ വ​ർ​ഷം മു​ന്നേ ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള മ​നു​ഷ്യ​രി​ൽ വി​പു​ല​മാ​യ അ​ള​വി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - prisons functions will be improved in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT