മനാമ : സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരമുള്ള ബഹ്റൈനിൽ പ്രവർത്തിക്കുന്ന മജ് മഉ തഅലീമിൽ ഖുർആൻ മദ്റസ കളിലെ 5,7,10,+2ക്ലാസുകളുടെ പൊതുപരീക്ഷ മാർച്ച് 30,31 തീയതി കളിൽ നടക്കും.
മനാമ, ഹമദ് ടൗൺ എന്നീ രണ്ട് കേന്ദ്രങ്ങളിലാണ് പരീക്ഷ സജ്ജീകരിച്ചത്. ബഹ്റൈനിലെ 12 മദ്റസകളിൽ നിന്ന് 164 വിദ്യാർഥികൾ പരീക്ഷ എഴുതും. ഐ.സി.എഫ് എജുക്കേഷൻ സമിതിയുടെയും സുന്നി റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി നേതാക്കൾ അറിയിച്ചു.സൈനുദ്ധീൻ സഖാഫി, ശിഹാബുദ്ദീൻ സിദ്ധീഖി, ഷംസുദ്ദീൻ സുഹ് രി എന്നിവരെ മനാമയിലും,അബ്ദുൽഹകീം സഖാഫി, ഷാനവാസ് മദനി, നസീഫ് അൽഹസനി എന്നിവരെ ഹമദ് ടൗണിലും സൂപ്പർവൈസർമാരായി നിയോഗിച്ചു.
29ന് നേതാക്കൾ കേന്ദ്രങ്ങൾ സന്ദർശിച്ചു ഒരുക്കം വിലയിരുത്തും. മമ്മൂട്ടി മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൈനുദ്ദീൻ സഖാഫി, റഫീഖ് ലത്വീഫി,അബ്ദുൽ ഹകീം സഖാഫി, ഷാനവാസ് മദനി, മജീദ് സഅദി,നസീഫ് അൽഹസനി, കോയ മുസ്ലിയാർ, ഉസ്മാൻ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.റഹീം സഖാഫി സ്വാഗതവും യൂസുഫ് അഹ് സനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.