മനാമ: ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന നബീൽ തിരുവള്ളൂർ രചിച്ച ആദ്യ കവിതകളുടെ സമാഹാരം 'ചൂട്ടുകറ്റ' അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ മാതാവ് ആയിഷ ഹജ്ജുമ്മ ഒ.കെ. പ്രമോദിന് കോപ്പി നൽകി പ്രകാശനം ചെയ്തു. പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും പരിഹാരം നൽകുന്ന ഇന്ത്യൻ സോഷ്യൽ ഫോറം കൗൺസലിങ് വിങ്ങിന്റെ ഭാഗം കൂടിയാണ് നബീൽ. പ്രകാശന ചടങ്ങിൽ നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖരായ ആർ.കെ. മുഹമ്മദ്, പി.പി. അഹമ്മദ്, എം.പി. മഹേഷ്, യൂസഫ്, ഫൈസൽ, പ്രജിത്ത്, നജിൻ, കാസിം കോട്ടപ്പള്ളി, അഷ്റഫ്, അബ്ദുറഹിമാൻ, സിറാജ്, ജിതിൻ ബാബു, ടി.പി. മുഹമ്മദ്, ജാബിർ, റംഷാദ്, സിറാജ് കോട്ടപ്പള്ളി എന്നിവർ പങ്കെടുത്തു. നവാൽ അധ്യക്ഷതയും അസീസ് പുളിയനാട്ടിൽ സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.